മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ നേർന്ന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞു.
ഇനി വനിതകളായിരുക്കും മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എയെ നയിക്കുക. പ്രസിഡന്റായി ശ്വേതാമേനോനും, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്.
ദേവനായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശ്വേതാമേനോന്റെ എതിരാളി. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവർ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്.
ശ്വേത മേനോൻ കരുത്തുറ്റ സ്ത്രീയാണെന്നും, സിനിമാ രംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്നും പുതിയ ടീമിന് വിജയാശംസകൾ നേർന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.