കോഴിക്കോട് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. കൂടെ താമസിച്ചിരുന്നു ഇവരുടെ സഹോദരൻ പ്രമോദിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.
ഇരുവരും മരിച്ചത് ശ്വാസംമുട്ടിയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നടന്ന പോസ്റ്റ്മോര്‍ട്ടത്തിൻ വ്യക്തമായി. കഴുത്തിൽ പാടുകളുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയ സഹോദരന്‍ പ്രമോദിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലായിരുന്നു അവസാന ലൊക്കേഷന്‍. ചേവായൂർ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.
ബന്ധുക്കളോടും നാട്ടുകാരോടും അടുപ്പം സൂക്ഷിക്കാതെ ജീവിച്ചിരുന്ന മൂന്നു പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് പ്രമോദ് ഒരു സഹോദരി മരിച്ചെന്ന വിവരം ബന്ധുക്കളിലൊരാളെ അറിയിക്കുന്നത്. ഇയാള്‍ വീട്ടില്‍ വന്ന് പരിശോധിച്ചപ്പോൾ രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.