കോഴിക്കോട് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു



കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയാണ് ഒഴുക്കിൽപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

വെള്ളച്ചാട്ടത്തിൽ കുളിക്കാനായാണ് വിദ്യാർത്ഥി ഇറങ്ങിയത്. എന്നാൽ, ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്ത് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണ്. ഡ്രോൺ ഉപയോ​ഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال