കോഴിക്കോട് വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇളയസഹോദരൻ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാർ മരിച്ചു എന്ന് പ്രമോദ് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ബന്ധുക്കൾ എത്തിയപ്പോൾ രണ്ട് മുറികളിൽ കട്ടിലിൽ മൃതദേഹങ്ങൾ വെള്ള പുതപ്പിച്ച നിലയിലായിരുന്നു. മരണ വിവരം വിളിച്ചറിയിച്ച പ്രമോദിനെ കാണാത്തതിനാൽ ബന്ധു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തടമ്പാട്ടുതാഴത്തെ വാടക വീട്ടിൽ താമസക്കാരാണ് മരിച്ച വയോധികർ. പോലീസ് നടത്തിയ അന്വേഷണത്തിൽ ഫറോക്ക് റെയിൽവെ സ്റ്റേഷൻ സമീപത്തു നിന്നും പ്രമോദിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും പിന്നീട് ഫോൺ ഓഫ് ചെയ്ത നിലയിൽ ആണ്.