രേഖകളില്ലാതെ വന്ദേഭാരത് ട്രെയിനിൽ കടത്തിയ 31 ലക്ഷം രൂപയുമായി യുവാവ് പൊലീസ് പിടിയിൽ


ആലപ്പുഴ: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 31 ലക്ഷം രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ്സിൽ രേഖകളില്ലാതെ 31 ലക്ഷം രൂപയുമായി യാത്ര ചെയ്ത യുവാവിനെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ആലപ്പുഴ മുല്ലക്കൽ സ്ട്രീറ്റിൽ പരാശക്തി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സങ്ക്ലി ജില്ലയിൽ അംബിഗോവോവണിൽ രവീന്ദ്ര തുളസി റാം മനോ(38) ആണ് പൊലീസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പ്രിൻസിപ്പൽ എസ് ഐ ജി.എസ് ഉണ്ണികൃഷ്ണൻ നായരും സംഘവും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. 14 ഗ്രാം എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു. കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി രാത്രി പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം സംശയത്തിന്‍റെ അടിസ്ഥാനത്തിൻ പ്രതികളെ തടഞ്ഞു നിർത്തുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ട്രെയിൽ മാർഗം ബാഗിൽ ഒളിപ്പിച്ചാണ് ലഹരി മരുന്ന് എത്തിച്ചത്. വിദ്യാർത്ഥികളെ അടക്കം കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് എക്സൈസ് വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال