ആലപ്പുഴയിൽ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി: ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയുടേതെന്ന് സംശയം



ആലപ്പുഴ: ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയുടേതാണ് ശരീര അവശിഷ്ടങ്ങളാണെന്നാണ് സംശയം. ആൾ താമസമില്ലാത്ത വീടിന്റെ സമീപത്ത് നിന്നാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാണാതായ കോട്ടുമുറി സ്വദേശി ജൈനമ്മയുടേതാണെന്നാണ് പൊലീസിൻ്റെ സംശയം. ഡിസംബർ 23നാണ് ജൈനമ്മയെ കാണാതായത്.

ഏറ്റവും ഒടുവിൽ ജൈനമ്മയുടെ ഫോൺ ഓണായത് ചേർത്തല പള്ളിപ്പുറത്താണ്. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സെബാസ്റ്റ്യൻ എന്ന ആളുടേതാണ് ഈ സ്ഥലം. ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധനക്കേസിൽ ആരോപണ വിധേയനാണ് സെബാസ്റ്റ്യൻ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال