ശബരിമല വിവാദം: എഡിജിപി എംആർ അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു


തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിലായിരുന്നു. വിഷയത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എംആ‍ർ അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നായിരുന്നു റിപ്പോർട്ട്‌. ജൂലായ് മാസം ആദ്യ ആഴ്ച്ചയാണ് അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറിൽ മലയിറങ്ങി. പൊലീസിന്റെ ട്രാക്ടറിൽ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനുള്ള യാത്ര. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലവിലുണ്ട്. ഇത് ലംഘിച്ചായിരുന്നു യാത്ര.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال