കൽപറ്റ: ചുരത്തിൽ നിരന്തരം നടക്കുന്ന അപകടങ്ങളെ തുടർന്നുള്ള ഗതാഗത തടസ്സങ്ങളാണ് ഇതുവഴി യാത്ര ചെയ്യുന്ന സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നത്.
മണിക്കൂറുകൾ ഇടവിട്ടാണ് പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുന്നത്. ഈ കഴിഞ്ഞ രാത്രിയിലും ചുരത്തിൽ അപകടമുണ്ടായി. ഒമ്പതാം വളവിന് സമീപം ഒരു ലോറി പാതക്കരികിലെ കാനയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അർധരാത്രിക്ക് ശേഷമായിരുന്നു സംഭവം. ചരക്കുമായി ചുരമിറങ്ങുന്നതിനിടെ റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചത്.