കോന്നി: പയ്യനാമണില്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മഹാദേവ് പ്രധാൻ എന്ന വ്യക്തിയുടെ മൃതദേഹമാണ് ലഭിച്ചത്. പാറക്കൂട്ടത്തിന് അടയില്‍പ്പെട്ട മറ്റൊരു തൊഴിലാളിയ്ക്കായി തിരച്ചില്‍ തുടരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
ഏറെനേരത്തെ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് ശരീരം പുറത്തെടുക്കാനായത്. ഫയര്‍ഫോഴ്‌സ് സംഘം വലിയ പാറക്കഷ്ണങ്ങള്‍ നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം.
പാറ നീക്കംചെയ്യുന്നതിനിടെ ഹിറ്റാച്ചിയ്ക്ക് മുകളിലേയ്ക്ക് കല്ലുകൾ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണ്.