മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി



കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട്. പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് കേസ്.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ നടന്‍ സൗബിന്‍ ഷാഹിറിനെയും പിതാവ് ബാബു ഷാഹിറിനെയും കൊച്ചി മരട് പൊലീസാണ് ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യലിനായി സൗബിനും പിതാവും ഇവരുടെ ബിസിനസ് പങ്കാളി ഷോണ്‍ ആന്‍റണിയും സ്റ്റേഷനില്‍ എത്തിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال