കേരളത്തിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ




കൊല്ലം: കേരളത്തിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ച രണ്ടുപേരെ പോലീസ് പിടികൂടി. മംഗലാപുരം സ്വദേശി സവാദ് (38), പൊന്നാനി സ്വദേശി അമിർ (38) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ അ‍ഞ്ചുമമിയോടെ കൊട്ടിയം മേഖലയിൽ നടത്തിയ വാഹന പരിശോധനയിലാണ് 225 ചാക്ക് പുകയില ഉൽപ്പന്നങ്ങളുമായി പ്രതികൾ പിടിയിലായത്.

ആറ്റിങ്ങൽ രജിസ്ട്രേഷനിലുള്ള ലോറിയിൽ മംഗലാപുരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇവർ ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് കമ്മഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال