കോട്ടയം: തീവണ്ടിയാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സഹയാത്രക്കാരനെ അറസ്റ്റുചെയ്തു. തൃശ്ശൂര്‍ മനക്കൊടി ചേറ്റുപുഴ വട്ടപ്പള്ളി വീട്ടില്‍ വി.ജി. ഷനോജിനെ(45) ആണ് കോട്ടയം റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ റെജി പി. ജോസഫ് അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവം. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇതേ തീവണ്ടിയില്‍ യാത്രചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ശല്യംചെയ്തുവെന്ന പരാതിയില്‍ പ്രതിക്കെതിരേ മറ്റൊരുകേസും രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരേ തൃശ്ശൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.