ദേശീയ ശുചിത്വ റാങ്കിംഗിൽ കേരളം കൈവരിച്ച തിളക്കമേറിയ നേട്ടത്തിന്‍റെ സന്തോഷം പങ്കുവച്ച് മന്ത്രി എം ബി രാജേഷ്. ചരിത്രത്തിലാദ്യമായി രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയെന്ന സന്തോഷം ഏവരുമായും പങ്കുവെക്കുന്നതായി മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് കേരളം മാലിന്യസംസ്ക്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചത്.
കഴിഞ്ഞ വർഷം റാങ്കിംഗിൽ 3963 ആയിരുന്ന കൊച്ചി 50 സ്ഥാനത്തെത്തി വൻ മുന്നേറ്റമാണ് നടത്തിയത്. തിളക്കമേറിയ നേട്ടം സ്വന്തമാക്കിയ എല്ലാ നഗരസഭകളെയും ഭരണസമിതികളെയും പൗരാവലിയെയും സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.