കൊച്ചിയിൽ യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി: ദൃശ്യങ്ങള്‍ സുഹൃത്തുക്കളെ വീഡിയോകോളില്‍ കാണിച്ചുകൊടുത്ത് യുവാവ്



ആലുവ: യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ സുഹൃത്തുക്കളെ വീഡിയോകോളില്‍ കാണിച്ചുകൊടുത്ത് യുവാവ്.

കൊല്ലം കുണ്ടറ ചാരുവിള പുത്തന്‍വീട്ടില്‍ അഖില (35) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേര്യമംഗലം ആറ്റുപുറം വീട്ടില്‍ ബിനു എല്‍ദോസിനെ (37) ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പമ്പ് ജങ്ഷനു സമീപമുള്ള ലോഡ്ജില്‍ ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം.
ഞായറാഴ്ച രാത്രിയാണ് ഇരുവരും മുറിയെടുത്തത്. തുടര്‍ന്ന് വഴക്കുണ്ടാവുകയും ബിനു അഖിലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം വീഡിയോ കോളില്‍ ബിനു സുഹൃത്തുക്കളെ ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്തു. സുഹൃത്തുക്കളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തുമ്പോള്‍ മദ്യപിച്ച് അവശനിലയിലായിരുന്ന ബിനുവിനെ ഉടന്‍ കസ്റ്റഡിയിലെടുത്തു.
വാഴക്കുളത്തെ ഒരു ഹോസ്റ്റലില്‍ വാര്‍ഡനായി ജോലിചെയ്യുകയായിരുന്നു അഖില. ബിനു ഡ്രൈവറാണ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ടി.ആര്‍. രാജേഷ്, ഇന്‍സ്‌പെക്ടര്‍ വി.എം. കേഴ്സന്‍, എസ്ഐമാരായ നന്ദകുമാര്‍, ബി.എം. ചിത്തുജി, എല്‍ദോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال