ശക്തമായ മഴ: പത്തനംതിട്ട കക്കി ഡാമിൽ ഓറഞ്ച് അലേർട്ട്



പത്തനംതിട്ട: മഴ ശക്തമായതിന് പിന്നാലെ പത്തനംതിട്ട കക്കി ഡാമിൽ ഓറഞ്ച് അലേർട്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. കക്കി ആനത്തോട് ഡാമിലെ ജലനിരപ്പ് ഓറഞ്ച് മുന്നറിയിപ്പ് നിലയായ 974.36 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ആണ് മുന്നറിയിപ്പ് നൽകിയത്.


ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 974.86 മീറ്ററില്‍ എത്തിയാല്‍ ആവശ്യമെങ്കിൽ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ഈ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നദികളിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും ജൂലൈ 28 ന്അവധി നൽകി. ജില്ലാ കളക്ടറാണ് ഉത്തരവ് നൽകിയത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال