കുന്നംകുളം നഗരസഭ ഇ.കെ നായനാര്‍ സ്മാരക ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സില്‍ ലിഫ്റ്റ് സംവിധാനം നിലവില്‍ വന്നു. എ.സി മൊയ്തീന്‍ എം. എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 66 ലക്ഷം രൂപ ഉപയോഗിച്ചാണ് ലിഫ്റ്റ് സംവിധാനവും ഇലക്ട്രിഫിക്കേഷനും നടത്തിയത്. മൂന്ന് നിലകളിലായി ഉപയോഗിക്കാവുന്ന ലിഫ്റ്റിന്റെ പ്രവര്‍ത്തനം ഷോപ്പിങ് കോംപ്ലക്സിലെത്തുന്നവര്‍ക്ക് വലിയ ആശ്വാസമാകും. ഇലക്ട്രിഫിക്കേഷന്റെ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ലിഫ്റ്റ് ഏവര്‍ക്കും ഉപയോഗിക്കാനാവും.
എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, എ.എക്സ്.ഇ ബിനയ്ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
എ.സി.മൊയ്തീന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.35 കോടി രൂപ ചെലവഴിച്ചാണ് ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മിച്ചിട്ടുള്ളത്.
Tags
thrissur