ന്യൂഡല്‍ഹി: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ നിര്‍മാണം 2025 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നിര്‍മാണപ്രവൃത്തിയിലുണ്ടായ വീഴ്ചകളെ കുറിച്ചും അതിനെതിരെ സ്വീകരിച്ച നടപടികളെ കുറിച്ചും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ നേരത്തെ വിശദീകരിച്ചതായും കൂടിക്കാഴ്ചയില്‍ ആദ്യം സംസാരിച്ചത് ഇക്കാര്യത്തെ കുറിച്ചായിരുന്നുവെന്നും റിയാസ് പറഞ്ഞു. കൂരിയാട് ഉള്‍പ്പെടെ നിര്‍മാണത്തില്‍ വരുത്താനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
NH66 കേരളത്തിലെ ജനങ്ങള്‍ക്ക് 2026ലെ പുതുവത്സരസമ്മാനമെന്ന് മന്ത്രി റിയാസ്
byArjun.c.s
-
0