ഹൈക്കോടതി ജഡ്ജിയുടെ വാഹനമുപയോഗിച്ച് റീല്‍: അഭിഭാഷകനെതിരേ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍




കൊച്ചി: എന്റോള്‍മെന്റ് ദിനത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ വാഹനമുപയോഗിച്ച് റീല്‍ എടുത്ത അഭിഭാഷകനെതിരേ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ് എന്ന വ്യക്തിക്കെതിരെയാണ് അഡ്വക്കേറ്റ്‌സ് ആക്ട് സെക്ഷന്‍ 35 പ്രകാരം ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്.

സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച റീലില്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനവും ചിത്രീകരിച്ചിട്ടുണ്ട്. ഇത് നീതിന്യായവകുപ്പിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണ് എന്ന് ബാര്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ ഒന്നാം തീയതിയാണ് മുഹമ്മദ് ഫായിസ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. അന്നേ ദിവസം ചിത്രീകരിച്ച 30 സെക്കന്റ് വരുന്ന റീല്‍ ആരംഭിക്കുന്നത് ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം കാണിച്ചുകൊണ്ടാണ്. ഇതുകൂടാതെ ഹൈക്കോടതിയുടെ അകത്ത് നിന്നുള്ള രംഗങ്ങളും റീലില്‍ ഉണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال