തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നംകുളം നഗരസഭയിൽ ഇത്തവണ മത്സര രംഗത്ത് ശ്രദ്ധേയരായ മൂന്ന് മുഖങ്ങൾ
മുൻ നഗരസഭ ചെയർമാൻ പി.ജി ജയപ്രകാശ്, മുൻകൗൺസിലർമാരായ ബി ജെ.പി യിലെ എം.വി ഉല്ലാസ് , യു ഡിഎഫിലെ ഷാജി ആലിക്കൽ എന്നിവരാണ് ഇത്തവണ മൽസര രംഗത്തുള്ളത്. ഇതിൽ പി.ജി ജയപ്രകാശ് സി പി ഐ എം നെ പ്രതിനിധീകരിച്ച് വാർഡ് 5 കിഴൂർ സെൻ്ററിൽ നിന്നും ബി.ജെ പി നേതാവ് എം.വി ഉല്ലാസ് വാർഡ് 36 ചിറ്റഞ്ഞൂരിൽ നിന്നും യുഡിഎഫ് നേതാവ് ഷാജി ആലിക്കൽ വാർഡ് 15 ചൊവ്വന്നൂരിൽ നിന്നുമാണ് ജനവിധി തേടുന്നത്. കുന്നംകുളത്തിൻ്റെ ജനകീയ മുഖങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ഇവർ മൂന്ന് പേരും ഇത്തവണ വിജയിച്ച് നഗരസഭയിലെത്തിയാൽ കുന്നംകുളത്തിൻ്റെ വികസന കാഴ്ചപ്പാടുകൾക്ക് പുതിയ മുഖം കൈവരിക്കാനാകും
Tags
Top news
