കുന്നംകുളം നഗരസഭ യുഡിഎഫ് ഇത്തവണ ഭരിക്കും
കാണിപ്പയ്യൂരിൽ നിന്നും യുഡിഎഫ് റിബൽ സ്ഥാനാർത്ഥിയായി വിജയിച്ച കെ.പി മിനിയെ പിന്തുണച്ച് ചെയർപേഴ്സൺ ആക്കാനുള്ള നീക്കം . യുഡിഎഫിന്റെ മുന്നണിയുടെ ഭാഗമായആർ എം പിയിൽ നിന്നും കെ എ സോമന് വൈസ് ചെയർമാൻ ആക്കാനാണ് യുഡിഎഫ് തന്ത്രങ്ങൾ തുടർച്ചയായി 10 വർഷം കുന്നംകുളം നഗരസഭ ഭരിച്ച സിപിഎമ്മിനെ ഏതുവിധേനയും ഭരണ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നിരയിൽ ഉണ്ടായിരുന്നവർ ഒന്നിക്കുന്നു . കേവലഭൂരിപക്ഷത്തിന് രണ്ടുപേരുടെ കുറവ് വന്നിരിക്കെ ഭരണനേതൃത്വം സിപിഎമ്മിന് നൽകാതെ യുഡിഎഫ് ഭരണം പിടിക്കുവാനാണ് നീക്കം . സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും പിന്തുണ നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള യുക്തിയോടെയാണ് കോൺഗ്രസും ബിജെപിയും, ആർ എം പിയും ചേർന്ന് പുതിയ രാഷ്ട്രീയ സംവിധാനത്തിന് ശ്രമിക്കുന്നത്. കുന്നംകുളം നഗരസഭയിൽ ഇത്തരത്തിൽ നീക്കം വന്നാൽ കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചയാക്കുന്ന ഒരു നീക്കം ആയിരിക്കും ഇത് കോൺഗ്രസ് 9, ബിജെപി 7, ആർ എം പി 4, സ്വതന്ത്ര 1 എന്നിങ്ങനെ ആകെ 21 ആവും ഈ സഖ്യത്തിന്റെ കക്ഷിനില..വൈസ് ചെയർമാൻ സ്ഥാനവും ഇത്തരത്തിൽ പിന്തുണയ്ക്കുമോ എന്ന് കണ്ടറിയേണ്ടതാണ് - നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസും ബിജെപിയും തമ്മിൽ യോജിച്ചുള്ള ഇത്തരം ശ്രമങ്ങൾക്ക് ഇവരുടെ നേതൃത്വങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതും പ്രധാന കാര്യമാണ്.
