ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി


കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഇവരുടെ ശരീരത്തില്‍നിന്ന് സിറിഞ്ച് കുത്തിവെച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ് രശ്മി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസിന്റെ പരിശോധന തുടരുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال