തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. രാവിലെ നടന്ന മന്ത്രിസഭായോഗത്തിലാണി തീരുമാനമുണ്ടായത്. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖര്‍. തിങ്കളാഴ്ച വൈകീട്ടാണ് നിലവിലെ മേധാവി ഷേഖ് ദര്‍വേശ് സാഹേബ് സ്ഥാനമൊഴിയുന്നത്.