കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്



കോഴിക്കോട്: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലിലെ തീ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കെടുത്താനായിട്ടില്ല. തീ കൂടുതൽ കണ്ടെയ്നറുകളിലേയ്ക്ക് പടർന്നുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ചില കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുന്നതും കടുത്ത ചൂടും തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് കപ്പൽ കത്തിക്കൊണ്ടിരിക്കുന്നത്. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെ രക്ഷപ്പെടുത്തി. 50 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال