നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു



നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഉച്ചയ്ക്ക് 12 മണിയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഒമ്പത് മണിയോടെ മുണ്ടൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

മുണ്ടൂരിലെ വീട്ടില്‍ ഏറെ സങ്കടം നിറഞ്ഞ നിമിഷങ്ങളാണ് കടന്നുപോയത്. സങ്കടം സഹിക്കാനാകാതെ ഷൈന്‍ വിങ്ങിപ്പൊട്ടി. സഹോദരന്‍ ജോ ജോണ്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഭര്‍ത്താവിനെ അവസാനാമായി ഒരു നോക്ക് കാണാന്‍ സ്‌ട്രെച്ചറിലെത്തിയ അമ്മയ്ക്കും സങ്കടം പിടിച്ചുവയ്ക്കാനായില്ല.
ആശുപത്രിയിലായിരുന്ന ഷൈനും അമ്മ മരിയയും രാവിലെയാണ് വീട്ടിലെത്തിയത്. കാറപകടത്തില്‍ ഷൈനിന്റെ ഇടതു തോളിനാണ് പരിക്കേറ്റിരിക്കുന്നത്. അമ്മ മരിയയുടെ പരിക്ക് ഇടുപ്പെല്ലിനാണ്. ചാക്കോ മരിച്ച വിവരം തുടക്കത്തില്‍ മരിയയെ അറിയിച്ചിരുന്നില്ല. ഐസിയുവില്‍ ചികിത്സയിലാണ് എന്നാണ് പറഞ്ഞിരുന്നത്. രാവിലെയാണ് ഭര്‍ത്താവ് മരിച്ച വിവരം അവര്‍ അറിയുന്നത്. സംസ്‌കാര ചടങ്ങിനുശേഷം അമ്മയുടെ ശസ്ത്രക്രിയ നടത്തും.
ഷൈന്‍ ടോമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒട്ടേറെപ്പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. നടന്‍മാരായ ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ കമല്‍, നടി സരയൂ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال