തൃശ്ശൂർ സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ ദുബായിൽ മരിച്ചു



തൃശ്ശൂർ: വേലൂർ സ്വദേശി ദുബായിൽ മരിച്ചു. ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടയിലാണ് വേലൂർ നടവുലിങ്ങാടി ഐസക് (29) മരിച്ചത്. ഓക്സിജൻ കിട്ടാതെ ഹൃദയാഘാതം ഉണ്ടായതായി പറയുന്നു. സഹോദരൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഐവിന് പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

നടുവിലങ്ങാടി പോൾ-ഷീജ ദമ്പതികളുടെ മകനാണ് ഐസക്. ദുബായിയില്‍ ഒരു കമ്പനിയിൽ എൻജിനീയറിങ് വിഭാ​ഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എൻജിനീയറാണ്. ബലി പെരുന്നാൾ അവധി ആഘോഷിക്കാനാണ് ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനെത്തിയത്.
മോർച്ചറിയിലുള്ള മൃതദേഹം വെെകാതെ നാട്ടിലെത്തിക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال