വാഹനപകടം: പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും


തമിഴ്‌നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ തിങ്കളാഴ്ച്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ ഇടത് തോളിന് താഴെ മൂന്ന് പൊട്ടലുണ്ട്. നിലവില്‍ ഷൈനും ഇടുപ്പെല്ലിന് പരിക്കേറ്റ അമ്മ മരിയ കാര്‍മലും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷൈനിന്റെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ നടക്കും. ഈ ചടങ്ങിനായി ഷൈനിനെ ആശുപത്രിയില്‍നിന്ന് മുണ്ടൂരിലെത്തിക്കും. തുടര്‍ന്ന് ആശുപത്രിയില്‍ തിരിച്ചെത്തിയശേഷമായിരിക്കും ശസ്ത്രക്രിയ.
അമ്മ മരിയയെ ചാക്കോയുടെ വിയോഗവാര്‍ത്ത അറിയിച്ചിട്ടില്ല. സഹോദരിമാരായ സുമിയും റിയയും ന്യൂസീലന്‍ഡിന്‍ നിന്ന് എത്തിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയും സിനിമാ മേഖലയിലെ മറ്റ് സുഹൃത്തുക്കളും ഷൈനിനെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال