വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടുവെന്നു മകൻ അരുൺകുമാറിന്റെ ഫേസ്ബുക് കുറിപ്പ്



മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അൽപ്പം മെച്ചപ്പെട്ടുവെന്നു മകൻ അരുൺകുമാർ. മെഡിക്കൽ ബുള്ളറ്റിനുകളിൽ ശുഭകരമായ വിവരങ്ങളെന്നും അരുൺ കുമാർ. ഫേസ്ബുക്കിലൂടെയാണ് അരുൺ കുമാറിന്റെ പ്രതികരണം.

മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ വന്നിരുന്നു. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഐ സി യു വെന്റിലേറ്ററിലാണ് അദ്ദേഹം കഴിയുന്നത്. ഇന്നലെയാണ് വി എസ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ വി എസ്സിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. ഇന്നലെ സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബിയും അദ്ദേഹത്തെ കണ്ടിരുന്നു.

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പട്ടം എസ്‌ യു ടി ആശുപത്രിയില്‍ വി എസ് അച്യുതാനന്ദനെ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു അദ്ദേഹം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال