ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാനില്ല. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടുകൂടി ആണ് സംഭവം. തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങുന്നതിനിടയാണ് കാൽ വഴുതി പുഴയിൽ അകപ്പെട്ടത്. ആലത്തൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്. ആലത്തൂർ എസ് എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്