അനധികൃതമായി കടത്താൻ ശ്രമം: വിദേശനിർമ്മിത സിഗരറ്റുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി



അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നേകാൽ ലക്ഷത്തോളം വിദേശനിർമ്മിത സിഗരറ്റുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ യുവതി ഉൾപ്പെടെ നാല് പേരെ കസ്റ്റംസിന്റെ എയർ ഇൻ്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. സിഗരറ്റും ഇലക്ട്രോണിക് സിഗരറ്റുകളും ഉൾപ്പെടെ 16 ലക്ഷം രൂപയോളം വരുന്ന വിദേശ നിർമ്മിത ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

നിരോധിക്കപ്പെട്ട വിഭാഗത്തിലുള്ള 34 ഇലക്ടോണിക് സിഗരറ്റുകളും 34 ടിൻ ഉത്തേജക മരുന്നും 242 ടിൻ ബ്യൂട്ടി ക്രീമും 400 പാക്കറ്റോളം സ്കിൻ കെയർ ക്രീമും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. മംഗലാപുരം സ്വദേശികളായ സമീന, മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ഇസ്മായിൽ, തലശ്ശേരി സ്വദേശി അബ്ദുൽസലാം എന്നിവരാണ് പിടിയിലായത്. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ എത്തിയ പ്രതികളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال