രാമപുരത്ത് വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം: മദ്യപിച്ചു വാഹനം ഓടിച്ചയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു



കോട്ടയം: രാമപുരത്ത് വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു. കോട്ടയം സ്വദേശി രഞ്ജിത്ത് കെആർ (36) ആണ് കേസിൽ അറസ്റ്റിലായത്. അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് കഞ്ചാവും കണ്ടെത്തി.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കളുമൊന്നിച്ച് തൊടുപുഴ ഭാഗത്തു നിന്നും ഓടിച്ചുവന്ന കാർ കുറിഞ്ഞി ഭാഗത്തുവച്ച് അപകടത്തിൽപ്പെടുകയായിരുന്നു. യാത്രയ്ക്കിടയിൽ പരസ്പരം ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പെട്ടെന്ന് എടുത്ത കാർ തിട്ടയിലേക്ക് ഇടിച്ച് കയറി.
കാറിൽ യാത്ര ചെയ്തിരുന്ന കോട്ടയം ആർപ്പൂക്കര സ്വദേശിനി ജോസ്നയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال