കോഴിക്കോട് പെരുമ്പാമ്പിന്റെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്


കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ പെരുമ്പാമ്പിന്റെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്ക്. രാജഗിരിയിലെ കള്ളുഷാപ്പ് ജീവനക്കാരനായ പിണ്ഡം നീക്കിയില്‍ ബിജു(50), കാപ്പിക്കുന്നുമ്മല്‍ സുധീഷ് (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സുധീഷിന്റെ വീടിന്റെ പിന്‍ഭാഗത്തുവെച്ച് ഇന്നലെ രാത്രിയാണ് സംഭവം. പാമ്പിനെ കണ്ട സുധീഷ് ബിജുവിനെ വീട്ടിലേക്ക് വിളിച്ചു. ഇതിനിടയില്‍ പാമ്പ് സുധീഷിന്റെ കൈയ്ക്ക് കടിച്ചു. മൊബൈല്‍ വെളിച്ചത്തില്‍ കടിവിടുവിക്കാന്‍ ബിജു ശ്രമിച്ചപ്പോള്‍ സുധീഷിന്റെ കടി വിട്ട പാമ്പ് ബിജുവിന്റെ കാലിന് ശക്തിയില്‍ ചാടി കടിക്കുകയായിരുന്നു. കാലിന് ആഴത്തിലുള്ള മുറിവുണ്ട്.

ഓടിക്കൂടിയ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോളജിലും എത്തിച്ചത്. കടുത്തവേദനയിലാണ് ഇരുവരും. നീര്‍ക്കെട്ടുമുണ്ട്. ചികില്‍സ തുടരുകയാണ്. നാലുമണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തി വരികയാണ്. പാമ്പിനെ രാത്രിയില്‍ തന്നെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال