തൃശ്ശൂരിൽ യുവതിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി



തൃശ്ശൂർ: വരന്തരപ്പിള്ളിയിൽ യുവതിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) യാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് പോലീസ് ഭർത്താവിനെ ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ദിവ്യയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു കുഞ്ഞുമോന്‍റെ മൊഴി. 
ഭാര്യയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞുമോൻ, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെത്തി മരണ വിവരവും അറിയിച്ചു. പനിയെതുടർന്ന് ആശുപത്രിയിലാക്കിയ ഭാര്യ മരിച്ചു എന്നായിരുന്നു കുഞ്ഞുമോന്റെ മൊഴി.
ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോൾ ദിവ്യയുടെ കഴുത്തിൽ ചില പാടുകൾ കണ്ടതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയമുണ്ടായത്. തുടർന്നാണ് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال