പെൺ സുഹൃത്തുമൊത്ത് പത്തനംതിട്ടയിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



പത്തനംതിട്ട:പെൺ സുഹൃത്തുമൊത്ത് പത്തനംതിട്ട കുമ്പഴയയിലുള്ള ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാൻ(22)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ലോഡ്ജ് മുറിയിലെ ഫാനിലാണ് തൂങ്ങിയത്. സംഭവം പോലീസ് പറയുന്നത് ഇങ്ങനെ.

ശനിയാഴ്ച ഉച്ചയോടെ കൂടി മുഹമ്മദ് സൂഫിയാനും പെൺസുഹൃത്തും കൂടി ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് ഇവർ തമ്മിൽ ചില അഭിപ്രായ വ്യത്യാസം ഉണ്ടായി. പെൺ സുഹൃത്ത് ശൗചാലയത്തിൽ കയറിയ സമയം മുഹമ്മദ് സൂഫിയാൻ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. മുൻപും മുഹമ്മദ് സുഫിയാൻ ഈ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال