തൃശ്ശൂർ: കുതിരാനിൽ ലോറി ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. ദേശീയപാത കുതിരാനിൽ വഴുക്കുംപാറ പാലത്തിന് മുകളിൽ ബൈക്കിന് പിന്നിൽ പാൽ വണ്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ട്രാക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികരായ യുവാവും യുവതിയുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.