ആദരം 2025

വെള്ളറക്കാട് : വെള്ളറക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് - ടു മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സി.ബി.എസ്.ഇ യിൽ 90% ത്തിൽ അധികം മാർക്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന ആദരം 2025 കലാമണ്ഡലം നൃത്ത വിഭാഗം മേധാവി പ്രശസ്ത കലാമണ്ഡലം സംഗീത ഉദ്ഘാടനം ചെയ്തു.


 വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച പരിപാടിയിൽ തലപ്പള്ളി സഹകരണ യൂണിയൻ ചെയർമാൻ എൻ.കെ പ്രമോദ് കുമാർ, കടങ്ങോട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീന സാജൻ, കുന്നംകുളം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റർ എൻ.എസ് ആരാധന, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ മണി, ലളിതാ ഗോപി, കടങ്ങോട് പഞ്ചായത്ത് വാർഡ് മെമ്പർമാരായ മൈമൂന ഷബീർ, എ.എം മുഹമ്മദ്കുട്ടി, രമണി രാജൻ, മുൻ ബാങ്ക് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് കെ.എം നൗഷാദ്, ജാനകി പദ്മജൻ, കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ സൗമ്യ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു ബാങ്ക് സെക്രട്ടറി പി.എസ് പ്രസാദ് സ്വാഗതവും ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വി. ശങ്കരനാരായണൻ നന്ദിയും പറഞ്ഞു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ ഇനങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ള കുട്ടികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. തുടർന്ന് പ്രസിഡൻസി കരിയർ പോയിന്റ് ഡയറക്ടർ സജി പ്രസിഡൻസി, കരിയർ മെന്റർ ഹരികൃഷ്ണൻ ടി, അക്ഷയ് തുടങ്ങിയവർ നയിച്ച കരിയർ ഗൈഡൻസ് ക്ലാസും നടന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال