ഗ്രാസ്‌വേ ഗ്രാമ്യ സംസ്കൃതി വേലൂർ കോഗ്നിസെന്റ് ഔട്ട്റീച്ചുമായി സഹകരിച്ച് ചിരിഗാമി എന്ന പേരിൽ കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 3 ശനിയാഴ്ച കിരാലൂർ ഗവ.എൽ പി സ്കൂളിൽ ഗ്രാസ്‌വേ പ്രവർത്തകരും, കൊഗ്നിസെൻറ് ഔട്ട്‌റീച്ച് വളണ്ടിയേഴ്സും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ അധ്യാപിക ഇന്ദുലേഖ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിടിഎ പ്രസിഡന്റ് സഫ്‌ദർ ഹാഷ്മി ആശംസകൾ അർപ്പിച്ചു. 3D പ്രിന്റിംഗ്, ചിത്രരചന, ഒറിഗാമി നിർമ്മാണം, ടാൻഗ്രാം തുടങ്ങി നിരവധി വിജ്ഞാന വിനോദ പ്രവർത്തനങ്ങളും വിവിധ തരം കളികളും നിറഞ്ഞ ചിരിഗാമി ക്യാമ്പിന് കോഗ്നിസെന്റ് ഔട്ട്‌റീച്ച് വളണ്ടിയർ മനുരാജ് രാജാമണികണ്ഠനും ഗ്രാസ്‌വേ പ്രസിഡണ്ട് രാം പാണ്ഡെയും നേതൃത്വം നൽകി.