സിപിഐ കുന്നംകുളം മണ്ഡലം സമ്മേളനം സമാപിച്ചു പ്രേംരാജ് ചൂണ്ടലാത്ത് സെക്രട്ടറി
സിപിഐ 25 ആം പാർട്ടി കോൺഗ്രസിനോട് അനുബന്ധമായി മെയ് 1 2 3 തീയതികളിലായി പെരുമ്പിലാവിലും വട്ടമാവിലുമായി നടന്നുവന്നിരുന്ന കുന്നംകുളം നിയോജക മണ്ഡലം സമ്മേളനം സമാപിച്ചു പെരുമ്പിലാവിലെ പൊതുയോഗം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റവന്യൂ മന്ത്രിയുമായ കെ രാജൻ ഉദ്ഘാടനം ചെയ്തു . ആദ്യകാല പ്രവർത്തകരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു മണ്ഡലം സെക്രട്ടറി ഷാജൻ അധ്യക്ഷനായിരുന്നു
വട്ടമാവിൽ രണ്ട് ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ മുൻ മന്ത്രി വിഎസ് സുനിൽകുമാർ അഡ്വക്കേറ്റ് രമേഷ് കുമാർ കെ പി സന്ധീപ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എംആർ സോമനാരായണൻ സതീശൻ ഷീനാ പറയങ്ങാട്ടിൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു
സത്താർ നീണ്ടൂർ പുഷ്പാ രാധാകൃഷ്ണൻ രഞ്ജൻ മാത്യു എന്നിവർ സമ്മേളനം നിയന്ത്രിച്ചു പുതിയ സെക്രട്ടറിയായി പ്രേംരാജ് ചൂണ്ടലായും 15 അംഗ