ഒരുനാൾ മുമ്പാണ് പാറമേക്കാവ് ഇക്കുറി ചമയ പ്രദർശനത്തിന് തുടക്കമിട്ടിട്ടുള്ളത്. പാറമേക്കാവ് അഗ്രശാലയിൽ നടന്ന ചമയ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, എംഎൽഎ .പി. ബാലചന്ദ്രൻ, മേയർ എം. കെ. വർഗീസ്, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു . തിരുവമ്പാടിയുടെ ചമയ പ്രദർശനത്തിന് കൗസ്തുഭം ഓഡിറ്റോറിയത്തിലും തുടക്കമായി. ചമയ പ്രദർശനം കാണാൻ വൻ ജനാവലിയാണ് രാവിലെ മുതൽ പാറമേക്കാവ് അഗ്രശാലയിലും കൗസ്തുഭത്തിലും എത്തുന്നത്. ഓരോ വർഷവും ആനച്ചമയങ്ങളായ നെറ്റിപ്പട്ടം, മുത്തുക്കുടകൾ, ആലവട്ടം, വെൺ ചാമരം, എന്നിവ പുതിയതായി നിർമ്മിക്കുന്നു എന്നതാണ് തൃശ്ശൂർ പൂരത്തിന്റെ സവിശേഷത. കഴിഞ്ഞവർഷം ഉപയോഗിച്ചവ പിന്നീട് ഉപയോഗിക്കാറില്ല.
തൃശ്ശൂർ പൂരം ചമയ പ്രദർശനത്തിന് തുടക്കം പൂരത്തിലെ പ്രധാന പങ്കാളിയായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയ പ്രദർശനത്തിന് രാവിലെ തുടക്കമായി.
byNewsfact
-
0