വിശ്വ പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്....
തിരുവമ്പാടി, പാറമേക്കാവ് ദേവസ്യങ്ങളുടെ ചമയ പ്രദർശനം രാവിലെ മുതൽ ആരംഭിച്ചു.
പാറമേക്കാവ് വിഭാഗം സമയപ്രദർശനം ഉദ്ഘാടനം രാവിലെ നടന്നു.
ദേവസ്വം അഗ്രശാലയിലാണ് പാറമേക്കാവ് .പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദർശനം ആരംഭിച്ചിരിക്കുന്നത്..
ഷൊർണ്ണൂർ റേ ഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ ആണ് തിരുവമ്പാടി വിവാഹത്തിന്റെ ചുമയ പ്രദർശനവും ആരംഭിച്ചിട്ടുള്ളത്.
വൈകിട്ട് ഏഴിനാണ് സാമ്പിൾ വെടിക്കെട്ടിനെ തുടക്കമാകുക. തിരുവമ്പാടി വിഭാഗമാണ് ആദ്യം സാമ്പിൾ വെടിക്കെട്ടിനെ തിരികൊളുത്തുക. തുടർന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും.
ചമയ പ്രദർശന ചടങ്ങുകളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി', സംസ്ഥാന മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, തൃശ്ശൂർ മേയർ എം കെ വർഗീസ്, തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, ദേശക്കാർ, ഭക്തജനങ്ങൾ, 'എന്നിവർ പങ്കെടുത്തു, എ സി വി ന്യൂസ് തൃശ്ശൂർ