ഇക്കൊല്ലത്തെ പൂരം ഭംഗിയായി നടത്തിയാൽ അടുത്തവർഷം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമെന്ന് സുരേഷ് ഗോപി. വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു
വെടിക്കെട്ടിൽ പെസോയുടെ നിയന്ത്രണങ്ങൾക്ക് ഇളവ് ആവശ്യപ്പെട്ട കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു യന്ത്രമന്ത്രി അമിത്ഷായേയും പിയൂഷ് ഗോയലിനെയും സന്ദർശിച്ച ഇക്കാര്യം ബോധ്യപ്പെടുത്തിയതാണ് ഇതിനിടയിലാണ് കണ്ണൂരിൽ വെടിക്കെട്ട് ദുരന്തം ഉണ്ടായത് തുടർന്നാണ് ഇളവുകൾ നീണ്ടുപോയത് എന്നാൽ ഇക്കുറി പൂരം നടത്തുന്നതിന് ഒരു തടസവും ഇല്ലെന്നും ജില്ലാ ഭരണകൂടത്തിന് ഇളവുകൾ അനുവദിക്കാമെന്ന് നിർദ്ദേശം കേന്ദ്രം നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു ഇത്തവണ സുരക്ഷിതമായി പൂരം നടത്തിയാൽ അടുത്ത വർഷം കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.