കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് വീട് തകർന്നു വീണു.
പുല്ലൂറ്റ് പാലത്തിന് കിഴക്ക് വശം കടവിൽ കളങ്കര വീട്ടിൽ കുഞ്ഞുമോൻ്റെ ഓടുമേഞ്ഞ വീടാണ് തകർന്നത്.
വീടിൻ്റെ മേൽക്കൂര പൂർണമായും നിലംപതിച്ച നിലയിലാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം.
അപകട സമയത്ത് കുഞ്ഞുമോൻ വീട്ടിലില്ലായിരുന്നു.
തടിമിൽ തൊഴിലാളിയായ കുഞ്ഞുമോൻ ഒറ്റക്കാണ് താമസം.