തമിഴ്നാട്ടിൽ വാഹനാപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം


ചെന്നൈ: വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയിലായിരുന്നു അപകടം നടന്നത്. ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്. നാലുപേര്‍ക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ജീവന്‍ നഷ്ടമായെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ തിരുവനന്തപുരം സ്വദേശികളാണെന്നാണ് സൂചന.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال