കല്യാണവീട്ടിൽ മദ്യത്തെ ചൊല്ലി സംഘര്‍ഷം: ഒരാള്‍ക്ക് കത്തികൊണ്ട് മുറിവേറ്റു



കോഴിക്കോട്: കല്യാണവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കത്തികൊണ്ട് മുറിവേറ്റു. കോഴിക്കോട് പന്നിയങ്കരയിലാണ് സംഭവം. ഇന്‍സാഫ് എന്നയാള്‍ക്കാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. മുഖത്ത് മുറിവേറ്റ ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചക്കുംകടവ് സ്വദേശിയായ മുബീന്‍ ആണ് ഇന്‍സാഫിനെ ആക്രമിച്ചത്. കല്യാണവീട്ടില്‍ മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. മദ്യം ആവശ്യപ്പെട്ട ഇന്‍സാഫിനെ മുബീന്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു ആക്രമണം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال