കോഴിക്കോട് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി.

വെട്ടേറ്റ യാസിറിന്‍റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര് പറയുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال