മലപ്പുറം: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ. ഡിഫറന്റ് ആംഗിൾ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ ഇരയുടെ പേര് വെളിപ്പെടുത്തിയത്.
മലപ്പുറം കക്കാടംപുരം സ്വദേശി നവാസ് ആണ് പിടിയിലായത്. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരായ കേസ്.
കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ച് വർഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ജയചന്ദ്രനെതിരെ പൊലീസ് ചുമത്തിയത്.

