വാട്സ്ആപ്പ് പേയ്ക്ക് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി ഒഴിവാക്കി. ഇതോടെ വാട്സ്ആപ്പ് പേയ്ക്ക് ഇനിമുതൽ ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കൾക്കും UPI സേവനങ്ങൾ നൽകാൻ കഴിയും. മുമ്പ് പത്ത് കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു.
അതേ സമയം മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാക്കൾക്ക് (ടിപിഎപി) ബാധകമായ നിലവിലുള്ള എല്ലാ യുപിഐ മാർഗ്ഗനിർദ്ദേശങ്ങളും സർക്കുലറുകളും വാട്സ്ആപ്പ് പേ പാലിക്കേണ്ടി വരുമെന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
2020ൽ വാട്സ്ആപ്പ് പേയിൽ പത്ത് ലക്ഷം ഉപയോക്തൃ പരിധിയാണ് ഏർപ്പെടുത്തിയിരുന്നത്. അത് ക്രമേണ 2022-ഓടെ 10 കോടി ആയി ഉയർത്തുകയായിരുന്നു. ഈ പരിധി ഇപ്പോൾ പൂർണ്ണമായും ഒഴിവായി.