ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.കാണാതായ യുവാവിൻ്റെ മൃതദേഹം കടവിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.ചാലക്കുടി പരിയാരം വേളൂക്കര പമ്പ് ഹൗസ് കടവിൽ കുളിക്കാൻ ഇറങ്ങിയ വേളൂക്കര മൂത്തുകുന്നത് രാജൻ്റെയും ശാരദയുടെയും മകൻ ശരത്തി(33)ൻ്റെ മൃതദേഹമാണ് ചാലക്കുടി ഫയർഫോഴ്സും സ്കൂബ ടീം ചേർന്ന് കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ മുതൽ ശരത്തിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ചാലക്കുടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വേളൂക്കര കടവിന് സമീപത്ത് നിന്ന് ചെരുപ്പ് കണ്ടെത്തുകയായിരുന്നു.ഇതിനെ തുടർന്ന് ചാലക്കുടി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സ്കൂബ ടീം പുഴയിൽ നടത്തിയ തിരച്ചിലിൽ പതിനൊന്നരയോടെ ശരത്തിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചാലക്കുടി പോലീസ് മേൽ നടപടി സ്വീകരിച്ചു.