നെന്മാറ: എല്ലാവർക്കും നീതികിട്ടണമെങ്കിൽ ചെന്താമരയെ കൊല്ലണമെന്ന് സുധാകരന്റെ മക്കൾ. ചെന്താമരയ്ക്ക് വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ നൽകരുത്.പിടിച്ച് ജയിലിൽ ഇട്ടിട്ട് കാര്യമില്ല. ജാമ്യം കിട്ടി അയാൾ ഇനിയും പുറത്തിറങ്ങും. എല്ലാവർക്കും നീതി കിട്ടണമെങ്കിൽ അയാളെ കൊല്ലണം, അയാളെ കൊന്നാൽ മാത്രമേ സമാധാനത്തോടെ ഇരിക്കാൻ കഴിയൂവെന്നും സുധാകരന്റെ മക്കൾ പറഞ്ഞു.
കഴിഞ്ഞ മണിക്കൂറുകൾ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ആ ഭയം വിട്ടു പോകണമെങ്കിൽ വധശിക്ഷ നടപ്പാക്കണം.മറ്റൊന്നും തങ്ങൾ ആവശ്യപ്പെടുന്നില്ല. പൊലീസിനും സർക്കാരിനും ഇനി വീഴ്ച സംഭവിക്കാൻ പാടില്ല. തങ്ങൾക്ക് അച്ഛനും അമ്മയും അച്ഛമ്മയും ഇല്ലാതായെന്നും സുധാകരന്റെ മക്കൾ പറഞ്ഞു.

