പോത്തുണ്ടി: ചെന്താമര കടുത്ത അന്ധവിശ്വാസിയെന്ന് നാട്ടുകാർ. ചെന്താമര മിക്കസമയവും വീടിന്റെ വാതിൽ പൂട്ടി അകത്തിരിക്കുക പതിവായിരുന്നു.ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയപ്പോഴും മിക്കവരോടും ഇനിയും രണ്ടുപേരെ കൊല്ലാനുണ്ടെന്ന് പറയാറുണ്ടായിരുന്നുവെന്നും ഇതിനായി തയാറാക്കിയ സെറ്റപ്പാണെന്ന് പറഞ്ഞ് വെട്ടുകത്തി കാണിച്ചുകൊടുക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
നെല്ലിയാമ്പതി-പൊള്ളാച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു ചെന്താമര. ഇക്കാലത്താണ് നെല്ലിച്ചോടുള്ള യുവതിയുമായി പ്രണയത്തിലായത്.തുടർന്ന് വിവാഹം കഴിച്ചു. എന്നാൽ വിവാഹശേഷം ഇയാൾക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഭാര്യ തൊഴിലുറപ്പ് ജോലിക്കുൾപ്പെടെ പോകുന്നത് മുടക്കിയിരുന്നു. ഇതേച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നെന്നും സമീപവാസികൾ പറയുന്നു. ചെന്താമരയുടെ ഉപദ്രവം സഹിക്കവയ്യാതെ ഭാര്യയും മകളും വീട് വിട്ടിറങ്ങിയതിന്, ഇതിന് കാരണം സുധാകരനും കുടുംബവും ആണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു.
ചെന്താമരയുടെ കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്.2019 ലാണ് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ കൂടാതെ അയൽപക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു.

