കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി 2025 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന ക്യാമ്പയിൻ സംഘാടക വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.'പാടുകൾ നോക്കാം ആരോഗ്യo കാക്കാം ' എന്ന സന്ദേശവുമായി സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായി സ്ത്രീ-പുരുഷ വളണ്ടിയർമാർ വീടുകളിലെത്തി പരിശോധിച്ച് വിദഗ്ദ പരിശോധനക്കായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്ത് ആവശ്യമുള്ളവർക്ക് സൗജന്യ ചികിത്സ നൽക്കുന്ന പരിപാടിയാണ്. ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിശീലനത്തിൻ്റെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. ചിന്ത.കെ.പി. നിർവഹിച്ചു. പബ്ലിക്ക് ഹെൽത്ത് നെഴ്സ് ഷമീന .കെ .എംഅധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ്.എൻ.എഫ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിഞ്ചു ജേക്കബ് സി., ബിജു.വി.എൽ, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജെ.പി. എച്ച്.എൻ. നിത ശ്രീനി സ്വാഗതവും ആശ അസി. ലീഡർ. സൗമ്യ ധനൻ നന്ദിയും പറഞ്ഞു.ആരോഗ്യ പ്രവർത്തകർ, ആശ, MLSP നെഴ്സുമാർ എന്നിവർ പങ്കെടുത്തു
കുഷ്ഠരോഗ നിർണയ ഭവന സന്ദർശന ക്യാമ്പയിൻ 2025- ന്റെ വളണ്ടിയർമാർക്കുള്ള പരിശീലനം നടന്നു.
bynews kerala
-
0
